Real Time Kerala
Kerala Breaking News

വ്യോമസേനയ്ക്ക് 97 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

[ad_1]

ഡൽഹി: വ്യോമസേനയ്ക്ക് 97 തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതോടൊപ്പം 156 പ്രചന്ദ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 90 എണ്ണം ആര്‍മി ഹെലികോപ്റ്ററുകളും 66 എണ്ണം ഐഎഎഫിന്റെ ഹെലികോപ്റ്ററുകളുമാണ്. 1.1 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് തേജസ് വിമാനങ്ങളും പ്രചന്ദ് ഹെലികോപ്റ്ററുകളും.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വ്യോമസേനയുടെ എസ്യു -30 ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് അപ്ഗ്രേഡ് പ്രോഗ്രാമിനും അനുമതി നല്‍കിയിട്ടുണ്ട്. 65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച് നിര്‍മ്മിച്ച യുദ്ധവിമാനമാണ് തേജസ് മാര്‍ക്ക്-1എ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ തേജസ് വിമാനങ്ങള്‍ക്കായി 36,468 കോടി രൂപയുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 83 എല്‍സിഎ എംകെ 1 എ തേജസ് വിമാനങ്ങള്‍ക്കായാണ് ഓര്‍ഡര്‍ നല്‍കിയത്.

ഗവർണർ സത്യപ്രതിജ്‌ഞാ ലംഘനം നടത്തി: രാജിവയ്ക്കണമെന്ന് ഇപി ജയരാജൻ

2024 ഫെബ്രുവരിയോടെ തേജസ് വിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തേജസ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പിനും സ്വദേശിവല്‍ക്കരണത്തിനും സര്‍ക്കാര്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2016ലാണ് തേജസ് വിമാനത്തിന്റെ ആദ്യ പതിപ്പ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്.



[ad_2]

Post ad 1
You might also like