[ad_1]
ഗായിക പിയ ചക്രവർത്തിയ്ക്ക് പ്രണയ സാഫല്യം. ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റർജിയുമായി പിയ വിവാഹിതയായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. കൊൽക്കത്തയിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
read also: പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി വീഡിയോ
പിയ ചക്രവര്‍ത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പരംബ്രത ചാറ്റർജി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.
ഗായകൻ അനുപം റോയ് ആണ് പിയയുടെ ആദ്യഭർത്താവ്. 6 വർഷത്തെ ദാമ്പത്യബന്ധത്തിനു ശേഷം 2021ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.
[ad_2]