Real Time Kerala
Kerala Breaking News

ദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്

[ad_1]

കൊല്ലം: മുൻ കായികതാരമായ തെളിക്കോട് സ്വദേശി ഓംകാർനാഥ് (25) വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറികയാണ് അപകടമുണ്ടായത്. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.

അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.



[ad_2]

Post ad 1
You might also like