Real Time Kerala
Kerala Breaking News

വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ചു, കർണാടക ഹൈക്കോടതി നടപടികൾ നിർത്തി

ബംഗളൂരു . കോടതി നടപടികള്‍ വീഡിയോ കോൺഫറൻസിം ഗിലൂടെ നടക്കുന്നതിനിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ച് ‘സൂം ബോംബിംഗ്’. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗും ഇതോടെ നിർത്തി വെച്ചു. വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞുകയറി കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും ആണ് ഇതോടെ നിർത്തിവെച്ചത്.

Post ad 1
You might also like