ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) അറിയിച്ചു. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ചുമത്തുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡപകടങ്ങൾ ഗണ്യമായി കുറക്കുന്നതിനുമാണ് പുതിയ നടപടി.