മുംബൈ: മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.
ട്രാൻസ്ജൻഡറായ പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ചായിരുന്നു കോടതിയുടെ നടപടി. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിടുകയും ചെയ്ത 24 കാരനായ ട്രാൻസ്‌ജെൻഡറിനാണ് ശിക്ഷ നല്‍കിയത്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്.
2021 ജൂലൈയില്‍ കുട്ടി ജനിച്ചതിന് ശേഷം ഇരയുടെ കുടുംബം ‘ബക്ഷീഷ്’ നല്‍കാൻ വിസമ്മതിച്ചതിനാലാണ് പ്രതി ക്രൂര കൃത്യം ചെയ്തത്. തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ കോടതി വെറുതെ വിട്ടു. വിധിയില്‍ കർശന നിരീക്ഷണങ്ങലാണ് കോടതി നടത്തിയത്. ഇരയോട് പ്രതി മൃഗത്തെ പോലെയാണ് പെരുമാറിയതെന്ന് കോടതി വ്യക്തമാക്കി. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യമാണിത്. കേസിനെ അപൂർവങ്ങളില്‍ അപൂർവമെന്ന് കോടതി വിശേഷിപ്പിച്ചു. പ്രതിയുടെ മനസ്സിലെ വൈകൃതം പ്രകടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
2021 ജൂലൈ 8-ന് രാത്രിയാണ് മൂന്നു വയസ്സുകാരി ആയ കുട്ടിയെ കാണാതായത്. അതേ പരിസരത്ത് താമസിച്ചിരുന്ന പ്രതി ‘ബക്ഷീഷ്’ വൈകുന്നേരം തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി കുടുംബം ആരോപിച്ചു. നിരസിച്ചപ്പോള്‍, അധിക്ഷേപിച്ച ശേഷം ഇയാള്‍ പോയി. എന്നാല്‍ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്ബോള്‍ സുഹൃത്തിനൊപ്പം പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.