ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി നിർത്താതെ കരഞ്ഞതിന് അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദിവസങ്ങളായി കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നും താൻ അസ്വസ്ഥയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.കുട്ടിയെ 4-5 ദിവസം മുമ്ബ് തന്നെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായും അവർ മൊഴി നല്‍കി.