19-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; ഭക്ഷണം കഴിഞ്ഞ് തിരികെയത്തി മൃതദേഹത്തില്‍ വീണ്ടും ലൈംഗികാതിക്രമം; കണ്ണില്ലാ ക്രൂരത
ഗാന്ധിനഗർ.ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 19-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബലാത്സംഗത്തിന് ശേഷം ഭക്ഷണം കഴിക്കാനായി പോയെന്നും തിരിച്ച് വന്ന് മൃതദേഹത്തില്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഗുജറാത്തിലെ ഉദ്വാഡയിലാണ് മനസ് മരവിക്കുന്നവ ക്രൂര കൃത്യം നടന്നത്. നവംബർ 14-നാണ് സംഭവം. ഹരിയാന റോഹ്തക് സ്വദേശിയായ രാഹുല്‍ കരംവീർ ജാട്ടാണ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഭക്ഷണം കഴിച്ചെത്തിയ ശേഷം മൃതദേഹത്തിലും ലൈംഗികവേഴ്ച നടത്തിയത്.
ബലാത്സംഗത്തിന് ശേഷം ഉദ്വാഡ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമുകളിലെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഭക്ഷണം കഴിച്ച് തിരികെ എത്താമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ പോയത്.
ബാഗും വസ്തുക്കളും കൃത്യം നടന്ന സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. 2,000 സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കൊലപാതകം, പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് രാഹുല്‍. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ അതിക്രമം നടത്തുന്നത്. ദിവ്യാംഗർക്ക് വേണ്ടിയുള്ള കോച്ചുകളായിരുന്നു വിഹാര കേന്ദ്രങ്ങള്‍. റെയില്‍വേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലുമാണ് രാത്രികാലങ്ങള്‍ തള്ളിനീക്കിയത്. ഇയാള്‍ സീരിയല്‍ കില്ലറാണെന്ന് പൊലീസ് പറയുന്നു.