Real Time Kerala
Kerala Breaking News

Travis Head| ലോകകപ്പ് ഫൈനലിൽ സെഞ്ചുറി; എലൈറ്റ് ലിസ്റ്റിൽ ഇടംനേടി ട്രാവിസ് ഹെഡ്

[ad_1]

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേട്ടവുമായി ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്. ക്ലൈവ് ലോയ്ഡും വിവ് റിച്ചാർഡ്സും അടക്കമുള്ള എലൈറ്റ് ലിസ്റ്റിലാണ് ഹെഡ് ഇടംനേടിയത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹെഡ് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സാണ് ഇന്ന് പുറത്തെടുത്തത്.
120 പന്തിൽ 137 റൺസ് നേടിയ ഹെഡ് ഓസ്‌ട്രേലിയയെ അവരുടെ ആറാം ലോകകപ്പ് കിരീടം ഉറപ്പിച്ചശേഷമാണ് പുറത്തായത്.

ലോകകപ്പിന് മുന്നോടിയായി കൈയിൽ ഒടിവുപറ്റിയ താരത്തിൽ ഓസ്ട്രേലിയ അർപ്പിച്ച വിശ്വാസത്തിനുള്ള സ്നേഹ സമ്മാനം കൂടിയായിരുന്നു ഈ മനോഹര ഇന്നിങ്സ്. ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം ധർമശാലയിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറിയുമായാണ് തിരിച്ചെത്തിയത്. ലോകകപ്പ് ഫൈനലിൽ ആരും കൊതിക്കുന്ന സെഞ്ചുറിയുമായി ടീമിനെ കിരീടനേട്ടത്തിലേക്ക് എത്തിക്കാനും ഹെഡിന് സാധിച്ചു. ലോകകപ്പ് ഫൈനലിൽ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഓസീസ് താരവുമാണ് അദ്ദേഹം.

ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടിയ താരങ്ങൾ

1975 : ക്ലൈവ് ലോയ്ഡ്- 102 (ഓസ്‌ട്രേലിയയ്‌ക്കെതിരെ)
1979 : വിവ് റിച്ചാർഡ്‌സ്- 138* (ഇംഗ്ലണ്ടിനെതിരെ)
1996 : അരവിന്ദ ഡി സിൽവ – 107* (ഓസ്‌ട്രേലിയയ്‌ക്കെതിരെ)
2003 : റിക്കി പോണ്ടിംഗ് -140* (ഇന്ത്യക്കെതിരെ)
2007: ആദം ഗിൽക്രിസ്റ്റ് -149 (ശ്രീലങ്കക്കെതിരെ)
2011: മഹേല ജയവർധനെ -103* – (ഇന്ത്യക്കെതിരെ)
2023: ട്രാവിസ് ഹെഡ് -137 (ഇന്ത്യക്കെതിരെ)

ഒരു ലോകകപ്പ് എഡിഷനിൽ സെമിയിലും ഫൈനലിലും 50-ലധികം റൺസ് സ്കോർ രേഖപ്പെടുത്തുന്ന എട്ടാമത്തെ കളിക്കാരനായും ഹെഡ് മാറി. നേരത്തെ 54 റൺസുമായി വിരാട് കോഹ്‌ലിയും പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Local-18

[ad_2]

Post ad 1
You might also like