Real Time Kerala
Kerala Breaking News

ജിയോയുടെ എയർ ഫൈബർ സേവനം ഇനി കേരളത്തിലും, ആദ്യം ആസ്വദിക്കാനാകുക ഈ ജില്ലക്കാർക്ക്

[ad_1]

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ റിലയൻസ് ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും എത്തി. ആദ്യ ഘട്ടത്തിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ജിയോ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജിയോ എയർ ഫൈബർ ആരംഭിച്ച് രണ്ട് മാസത്തിനു ശേഷമാണ് ഇവയുടെ സേവനം കേരളത്തിലേക്കും എത്തിച്ചിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 19നാണ് രാജ്യത്ത് ജിയോ എയർ ഫൈബർ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് അതിവേഗ ബ്രോഡ് ബാൻഡ് സേവനമാണ് എയർ ഫൈബർ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള ബ്രോഡ് ബാൻഡ് മോഡങ്ങളിൽ നിന്നും വ്യത്യസ്തമായി, ജിയോ എയർ ഫൈബർ പോർട്ടബിൾ ആണ്.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിബിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. 899 രൂപയ്ക്കാണ് റീചാർജ് ചെയ്യുന്നതെങ്കിൽ 100 എംബിപിഎസ് സ്പീഡ് ഉണ്ടാകും. ഈ രണ്ട് പ്ലാനുകളിലും 14 ഒടിടി പ്ലാറ്റ്ഫോമുകൾ ലഭിക്കുന്നതാണ്. അതേസമയം, 1,199 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ തുടങ്ങി 17 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസും ലഭ്യമായിരിക്കും. വർക്ക് ഫ്രം ഹോം ഉപഭോക്താക്കൾക്ക് ജിയോ എയർ ഫൈബർ സേവനം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, ഇൻഡോർ വൈഫൈ സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്ക് കൂടി എയർ ഫൈബർ സേവനം എത്തിക്കാനാണ് ജിയോയുടെ തീരുമാനം.



[ad_2]

Post ad 1
You might also like