Real Time Kerala
Kerala Breaking News

വമ്പൻ വിലക്കുറവിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി, ഓഫർ പരിമിത കാലത്തേക്ക് മാത്രം

[ad_1]

വൺപ്ലസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ആമസോൺ. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ വാങ്ങാനാകുക. ആമസോൺ പ്രഖ്യാപിച്ച ഓഫറുകൾക്ക് പുറമേ, വിവിധ ബാങ്കുകളും പ്രത്യേക കഴിവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണുകൾക്ക് 2000 രൂപ കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് 2000 രൂപയുടെ കിഴിവ്. ഇവ വിപണിയിൽ പുറത്തിറക്കിയ സമയത്ത് 26,999 രൂപയായിരുന്നു വില. എന്നാൽ, ആമസോണിൽ നിന്ന് 24,999 രൂപയ്ക്ക് വാങ്ങാനാകും. അക്വാ, ഗ്രേ കളറുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. കാനറ ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 300 രൂപയുടെയും, യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1000 രൂപയുടെയും കിഴിവ് ലഭിക്കും.



[ad_2]

Post ad 1
You might also like