Real Time Kerala
Kerala Breaking News

വയനാട്ടിൽ കടുവ യുവാവിനെ കൊന്നു കടിച്ചു കീറി ഭക്ഷിച്ചു

സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുന്ത്യം. കൂടല്ലൂർ സ്വദേശി പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. പ്രജീഷ് വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകനുമാണ്. പുല്ലരിയാൻ പോയ പ്രജീഷിനെ തിരഞ്ഞ സഹോദരനാണ് മൃതദേഹം കാണുന്നത്.

 

സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെ ശരീര ഭാഗങ്ങൾ കടിച്ചു കീറി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പല ശരീര ഭാഗങ്ങളും വേർപെട്ട നിലയിലായിരുന്നു. കടുവ തന്നെയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാനുള്ളത്.

Post ad 1
You might also like