Real Time Kerala
Kerala Breaking News

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്.

 

20 വയസായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടന്ന് തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊണ്ടോട്ടി ഗവണ്‍മെൻ്റ് കോളേജില്‍ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post ad 1
You might also like