Real Time Kerala
Kerala Breaking News

ഗാസയിലെ ആശുപത്രിയിൽ 1000 പേരെ ബന്ദികളാക്കിയ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ

[ad_1]

ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്ന അഹമ്മദ് സിയാമെന്നിനെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

അതേസമയം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള കരാറില്‍ ചില പുരോഗതി കൈവരിച്ചതായി ഇസ്രായേലിലെ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ 50 മുതല്‍ 100 വരെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേല്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പലസ്തീന്‍ തടവുകാരെയും അവരുടെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ഗാസയ്ക്ക് ഇന്ധനം നല്‍കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.



[ad_2]

Post ad 1
You might also like