Real Time Kerala
Kerala Breaking News

ഹമാസ്-ഇസ്രായേൽ യുദ്ധം; പലസ്തീനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്

[ad_1]

കൊച്ചി: ഒരു മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിനിടെ പലസ്തീന് പിന്തുണയുമായി കേരളത്തിലെ ഒരു കോളജ്. ഹമാസിനെ അനുകൂലിച്ച് സമ്മേളനം നടത്തിയിരിക്കുകയാണ് കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ പ്രഖ്യാപനം നടന്നത്. ക്യാമ്പസിനുള്ളിൽ ഞായറാഴ്ച രാത്രി 7നാണ് സമ്മേളനം നടന്നത്.

പരിപാടിയുടെ അവസാന നിമിഷം വേദിയിലെ സ്‌ക്രീനിൽ പാലസ്തീൻ പതാക പാരുകയായിരുന്നു.ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കയെയും ഇസ്രായേലിന്റെ ഹമാസ് വിരുദ്ധ നിലപാടുകളെയും വിമർശിച്ചു കൊണ്ടാണ് വേദിയിൽ പാലസ്തീൻ അനുകൂല പ്രഖ്യാപനം എന്ന പേരിൽ പലസ്തീന് പതാക പ്രദർശിപ്പിച്ചത്. ഇത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായി.

പാലസ്തീൻ അനുകൂല പ്രഖ്യാപനമെന്ന പേരിൽ നടത്തിയ ഹമാസ് അനുകൂല പ്രഖ്യാപനം വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയായി. പാലസ്തീൻ ഐക്യദാർഢ്യ സദസായിരുന്നെങ്കിൽ വിദ്യാത്ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ച് വരുത്തി അവഹേളിച്ചതെന്തിനാണെന്ന് പ്രതിഷേധക്കാർ ഉന്നയിച്ചു. വിഷയത്തിൽ കോളജ് അധികൃതർ ഇതുവരെ വിശദീകരണം ഒന്നും നൽകിയിട്ടില്ല.



[ad_2]

Post ad 1
You might also like