Real Time Kerala
Kerala Breaking News

ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കണ്ട് ഇലോണ്‍ മസ്‌ക്

[ad_1]

ന്യൂയോര്‍ക്ക്: ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കണ്ട് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ഇതിനായി അടുത്ത വര്‍ഷം മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ടെസ്‌ലയുടെ നിര്‍മ്മാണശാല സന്ദര്‍ശിച്ചിരുന്നു.

ടെസ്‌ലയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ടെസ്‌ലയുടെ ഫാക്ടറി ഗുജറാത്തിലാകും ആകും സ്ഥാപിക്കുക എന്നാണ് . മഹാരാഷ്ട്രയും പരിഗണനയിലുണ്ട്. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇവി കാറുകള്‍ അവിടെ നിര്‍മ്മിക്കും. ടെസ്‌ല ഇന്ത്യയുടെ എന്‍ട്രി ലെവല്‍ കാറിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ടെസ്‌ലയുമായി ചര്‍ച്ച നടത്തിയിരുന്നു . എന്നാല്‍ ഇത് നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ടെസ്‌ല ഇന്ത്യയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

 



[ad_2]

Post ad 1
You might also like