[ad_1]
ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു. ഇസ്രയേൽ കപ്പലാണെന്ന് സംശയിച്ചാണ് ചെങ്കടലിൽ വച്ച്, കപ്പൽ തട്ടിയെടുത്തത്. അതേസമയം, ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും ഇത് ഇസ്രായേലിന്റേതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. കപ്പലിൽ ഇസ്രയേലികൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തെ ഇറാന്റെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച ടെൽ അവീവ്, ആഗോള തലത്തിൽ ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും പറഞ്ഞു.
കപ്പൽ തട്ടിയെടുത്തതായി ഹൂതികൾ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ കപ്പൽ പിടിച്ചെടുത്തതായി അവകാശപ്പെട്ട ഹൂതികൾ, തെക്കൻ ചെങ്കടലിൽ നിന്നും കപ്പൽ യെമൻ തുറമുഖത്തേക്ക് കൊണ്ടുപോയതായി അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൂതികൾ കപ്പൽ തട്ടിയെടുത്തത്. ഉക്രേനിയൻ, ബൾഗേറിയൻ, ഫിലിപ്പിനോ, മെക്സിക്കൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ചെങ്കടലിലും ബാബ് അൽ മന്ദേബ് കടലിടുക്കിലും, ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആക്രമണം വർദ്ധിപ്പിക്കുമെന്ന് ഹൂതി നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ
‘ഇസ്ലാമിക തത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായാണ് ഞങ്ങൾ കപ്പലിലെ ജീവനക്കാരോട് പെരുമാറുന്നത്,’ ഹൂതി വിമത സംഘത്തിന്റെ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ഇസ്രായേൽ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും സംഘം ലക്ഷ്യമിടുന്നതായി യെമനിലെ ഇറാൻ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്ന് ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു.
[ad_2]